Question:
ഭരണഘടന അനുസരിച്ച് ഒരു പൗരൻറെ മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് ?
1.രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.
2.ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക
3.തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക.
4.അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക
Aമൂന്ന് മാത്രം
Bനാല് മാത്രം
Cമൂന്നും നാലും
Dഒന്നും മൂന്നും
Answer:
A. മൂന്ന് മാത്രം
Explanation:
ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV-A മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നു.
11 മൗലിക കടമകലാണുള്ളത്.
അനുച്ഛേദം 5I A (a) ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപന ങ്ങളെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.
(b) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക
(c) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക.
(d) രാജ്യരക്ഷാ പ്രവർത്തനത്തിനും രാഷ്ട്രസേവനത്തിനും സജ്ജരായിരിക്കുക.
(e) മതം, ഭാഷ, പ്രദേശം, വിഭാഗം എന്നിവയ്ക്കതീതമായി ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്ന പ്രവൃത്തികൾ ഉപേക്ഷിക്കുക.
(f) ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക
(g) പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. ജീവികളോട്
അനുകമ്പ പുലർത്തുക
(h) ശാസ്ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മകതയും വികസിപ്പിക്കുക.
(i) പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക.
(j) എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.
(k) ഓരോ രക്ഷിതാവും 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കണം.