Question:

താഴെകൊടുത്തിട്ടുള്ളവയിൽ മൌലികാവകാശമല്ലാത്തത് ?

Aസമത്വാവകാശം

Bസ്വാതന്ത്ര്യാവകാശം

Cസാംസ്കാരിക വിദ്യാഭ്യാസ അവകാശങ്ങൾ

Dസ്വത്തവകാശം

Answer:

D. സ്വത്തവകാശം

Explanation:

  • ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ സ്വത്തവകാശം മൌലികാവകാശമായിരുന്നു 
  • നിലവിൽ സ്വത്തവകാശം ഒരു നിയമാവകാശം ആണ് 
  • സ്വത്തവകാശം മൌലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത ഭേദഗതി - 44 -ാം ഭേദഗതി (1978 )
  • 44 -ാം ഭേദഗതി നിലവിൽ വന്നത് - 1979 
  • സ്വത്തവകാശത്തെ  44 -ാം ഭേദഗതി  പ്രകാരം ഭരണഘടനയിൽ 12 -ാം ഭാഗത്തിൽ കൂട്ടിച്ചേർത്തു 
  • 44 -ാം ഭേദഗതി ഭേദഗതി  പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പ് - ആർട്ടിക്കിൾ 300എ 
  • സ്വത്തവകാശത്തെ  പറ്റി നിലവിൽ പ്രതിപാദിക്കുന്ന വകുപ്പ് - ആർട്ടിക്കിൾ 300 എ 
  • സ്വത്തവകാശത്തെ  പറ്റി ആദ്യം പ്രതിപാദിച്ചിരുന്ന വകുപ്പ് - ആർട്ടിക്കിൾ 31 

Related Questions:

ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്?

ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?

6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസംഉറപ്പുവരുത്തുന്ന അനുഛേദം :

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഭാഗം ?

ഇന്ത്യയിലെ ഒരു പൗരന് സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുഛേദം ഏത് ?