Question:

നിർദ്ദേശക തത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗാന്ധിയൻ ആശയം അല്ലാത്തത് ഏത് ?

Aഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കൽ

Bയൂണിഫോം സിവിൽ കോഡ്

Cകുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കാൻ

Dലഹരി വസ്‌തുക്കളുടെ നിരോധനം

Answer:

B. യൂണിഫോം സിവിൽ കോഡ്

Explanation:

  • സ്വതന്ത്ര ഇന്ത്യയിലെ കേന്ദ്ര -സംസ്ഥാന ഗവൺമെന്റുകളും ഗവൺമെന്റ് ഏജൻസികളും നയരൂപീകരണവും നിയമനിർമ്മാണവും നടത്തുമ്പോൾ സ്വീകരിക്കേണ്ട നിർദ്ദേശങ്ങളാണ് നിർദ്ദേശക തത്ത്വങ്ങൾ .
  • അവ രാഷ്ട്രത്തിനുള്ള 'പൊതുനിർദ്ദേശങ്ങളാണ് '.
  • നിർദ്ദേശകതത്ത്വങ്ങളിൽ രാജ്യം ജനങ്ങൾക്ക് ഉറപ്പ് നൽകുന്ന ലക്ഷ്യങ്ങളാണ് 
  1. ജനങ്ങളുടെ സംരക്ഷണവും സേവനവും 
  2. പൊതുവിഭവങ്ങളുടെ വിതരണം 
  3. വിദ്യാഭ്യാസം 
  4. പൊതുജനാരോഗ്യം 
  • നിർദ്ദേശകതത്ത്വങ്ങളുടെ പട്ടികയിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അടങ്ങിയിരിക്കുന്നത് .
  1. രാഷ്ട്രത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ 
  2. രാഷ്ട്രനയത്തെ രൂപപ്പെടുത്തുന്ന നിർദ്ദേശങ്ങൾ 
  3. ന്യായവാദാർഹമല്ലാത്ത അവകാശങ്ങൾ 

Related Questions:

ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം :

Which part of the Indian Constitution deals with Directive Principles of State Policy?

Which of the following ideals do the Directive Principles of State Policy in the Constitution of India strive to uphold?

പരിസ്ഥിതി സംരക്ഷണം , വനം , വന്യജീവി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?