Question:
താഴെ പറയുന്നവയിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏത്?
Aപരിത്യാഗം
Bചിരകാല അധിവാസം മുഖേനയുള്ള പൗരത്വം
Cപിന്തുടർച്ച വഴിയുള്ള പൗരത്വം
Dജന്മസിദ്ധമായ പൗരത്വം
Answer:
A. പരിത്യാഗം
Explanation:
- പാർലമെൻറ് പാസ്സാക്കിയ 1955 ലെ ഇന്ത്യൻ പൗരത്വനിയമം അനുസരിച്ചു ഒരു വ്യക്തിക്ക് 5 രീതിയിൽ ഇന്ത്യൻ പൗരത്വം നേടിയെടുക്കാം .
- ജന്മ സിദ്ധമായ പൗരത്വം
- പിന്തുടർച്ച വഴിയുള്ള പൗരത്വം
- രെജിസ്ട്രേഷൻ വഴിയുള്ള പൗരത്വം
- ചിരകാല അധിവാസം മുഖേനയുള്ള പൗരത്വം
- പ്രദേശ സംയോജനം വഴിയുള്ള പൗരത്വം