Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?

Aഎലിപ്പനി

Bചിക്കൻഗുനിയ

Cഎയ്ഡ്സ്

Dഡെങ്കിപ്പനി

Answer:

A. എലിപ്പനി

Explanation:

വൈറസ് രോഗങ്ങൾ 

  • ഡെങ്കിപ്പനി

  • സാർസ് 

  • പന്നിപ്പനി

  • പക്ഷിപ്പനി

  • മീസിൽസ്

  • മുണ്ടി നീര്

  • ഇൻഫ്ലുവൻസ

  • ചിക്കൻഗുനിയ

  • ചിക്കൻപോക്സ്

  • എയ്ഡ്സ്

  • റാബിസ്

എലിപ്പനി ഒരു ബാക്ടീരിയ രോഗമാണ് 

എലിപ്പനിക്ക് കാരണമായ ബാക്ടീരിയ - ലെപ്റ്റോ സ്പൈറ 

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രക്തത്തിലെ അണുബാധയാണ് എലിപ്പനി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിനാൽ വൈദ്യശാസ്ത്രത്തിൽ ഇതിനെ സൂനോട്ടിക് രോഗം എന്ന് വിളിക്കുന്നു. രോഗബാധിതരായ മൃഗങ്ങളുടെ, സാധാരണയായി നായ്ക്കളുടെയോ എലികളുടെയോ രക്തപ്രവാഹത്തിൽ ഇത് കാണപ്പെടുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ ഏത് രാസവസ്തുവിൻ്റെ ഉല്പാദനം കുറയുന്നത് മൂലമാണ് പാർക്കിൻസൺസ് എന്ന രോഗമുണ്ടാവുന്നത് ?

ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെ ആണ് ബാധിക്കുന്നത് ?

കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?

ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?