Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:

Aജലം നീരാവിയാകുന്നത്

Bപഞ്ചസാര ജലത്തിൽ ലയിക്കുന്നത്

Cജലം തണുത്ത് ഐസാകുന്നത്

Dഇരുമ്പ് തുരുമ്പാകുന്നത്

Answer:

D. ഇരുമ്പ് തുരുമ്പാകുന്നത്

Explanation:

  • ഭൌതികമാറ്റം - അവസ്ഥ ,ആകൃതി ,വലുപ്പം എന്നീ ഭൌതിക ഗുണങ്ങളിൽ വരുന്ന മാറ്റം 
  • ഭൌതികമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നില്ല 
  • ഭൌതികമാറ്റം  ഒരു താൽകാലിക മാറ്റമാണ് 
    • ഉദാ :  ജലം നീരാവിയാകുന്നു
    • മെഴുക് ചൂടാക്കുന്നു 
    • കുപ്പി പൊട്ടുന്നു 
    • പേപ്പർ ചുരുട്ടുന്നു 
    • ജലം ഐസാകുന്നു 
    • പഞ്ചസാര ജലത്തിൽ ലയിക്കുന്നു 
  • രാസമാറ്റം - പദാർതഥങ്ങൾ ഊർജം സ്വീകരിക്കുകയോ പുറത്തു വിടുകയോ ചെയ്ത് പുതിയ പദാർതഥങ്ങളായി മാറുന്ന പ്രവർത്തനം 
  • രാസമാറ്റം സ്ഥിര മാറ്റമാണ് 
  • രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു 
    • ഉദാ : ഇരുമ്പ് കമ്പികൾ തുരുമ്പെടുക്കുന്നത് 
    • വസ്ത്രങ്ങൾ വെയിലേറ്റ് മങ്ങുന്നത് 
    • മാങ്ങ പഴുക്കുന്നത് 
    • പാല് പുളിച്ച് തൈര് ആകുന്നത് 
    • വിറക് കത്തുന്നത് 

 


Related Questions:

The same group elements are characterised by:

പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍?

ഭാവിയുടെ ലോഹം :

മാർബിളിന്റെ രാസനാമം : -

അലുമിനിയത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള അയിര് ?