Question:
താഴെ പറയുന്നവയിൽ അഖിലേന്ത്യ സർവ്വീസിന് ഉദാഹരണം അല്ലാത്തത് ഏത് ?
- ഇന്ത്യൻ ഫോറസ്റ്റ് സർവീസ്
- ഇന്ത്യൻ പോലീസ് സർവീസ്
- ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്
- ഇന്ത്യൻ ഫോറിൻ സർവീസ്
Aiv മാത്രം
Bi, iv എന്നിവ
Cii മാത്രം
Dii, iv
Answer:
A. iv മാത്രം
Explanation:
ഇന്ത്യൻ ഫോറിൻ സർവീസ് (ഐ എഫ് എസ്)
- ഇന്ത്യയും മറ്റ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ശാഖയാണ് ഇന്ത്യൻ ഫോറിൻ സർവീസ്.
- ഐ എഫ് എസ് ഇന്ത്യൻ ഗവണ്മെന്റ് രൂപീകരിച്ചത് 1946 ഒക്ടോബർ 9നാണ്.
- ഇതിൻറെ സ്മരണയ്ക്കായി 2011 മുതൽ എല്ലാ വർഷവും ഒക്ടോബർ 9 ന് IFS ദിനമായി ആഘോഷിക്കുന്നു
- ഇന്ത്യൻ ഫോറിൻ സർവീസ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
- യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ഇന്ത്യൻ സർക്കാർ IFS ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
- വിദേശകാര്യ സെക്രട്ടറിയാണ് IFSൻ്റെ തലവൻ.
- ഒരു നയതന്ത്രജ്ഞൻ എന്ന നിലയിൽ, ഇന്ത്യയുടെ താൽപ്പര്യങ്ങൾ, സ്വദേശത്തും വിദേശത്തും വൈവിധ്യമാർന്ന വിഷയങ്ങളിൽ അവതരിപ്പിക്കുക എന്നതാണ് ഒരു IFS ഉദ്യോഗസ്ഥന്റെ മുഖ്യ ചുമതല.