Question:
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?
Aമക്കൾ
Bആശാരിമാർ
Cജനങ്ങൾ
Dബന്ധുക്കൾ
Answer:
B. ആശാരിമാർ
Explanation:
- ബഹുവചനം മൂന്നുതരം .
- സലിംഗബഹുവചനം
- അലിംഗബഹുവചനം
- പൂജക ബഹുവചനം
- സലിംഗബഹുവചനം - പുല്ലിംഗം,സ്ത്രീലിംഗം,നപുംസക ലിംഗം എന്നിവയിലേതെങ്കിലുമൊന്നിന്റെ ബഹുത്വത്തെ കാണിക്കുന്നത്.
- ഉദാ -ആണുങ്ങൾ ,ഗായികമാർ,വേലക്കാരികൾ ,ഭാര്യമാർ ,ആശാരിമാർ .
- അലിംഗബഹുവചനം -പുല്ലിംഗവും സ്ത്രീലിംഗവും ചേർന്നത് .അവയ്ക്കു പൊതുവെയുള്ള ബഹുത്വം കാണിക്കുന്നത് .
- ഉദാ-മനുഷ്യൻ,ആളുകൾ ,മക്കൾ ,ബന്ധുക്കൾ.
- പൂജക ബഹുവചനം -ബഹുമാനം സൂചിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം ആദരവുകാട്ടിപ്പറയുന്ന ബഹുവചന രൂപം .
- ഉദാ-ഗുരുക്കൾ ,അവർകൾ ,രാജാക്കൾ ,ന്യായാധിപർ .