Question:
താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ ഉൾപ്പെടാത്തത് ഏത്
Aവനവിഭവങ്ങൾ നിന്നുള്ള വരുമാനം
Bസാമൂഹിക വികസന സേവന മേഖലകളിൽ നിന്നുള്ള ഫീസ്
Cരജിസ്ട്രേഷൻ ഫീസ്
Dലോട്ടറി
Answer:
C. രജിസ്ട്രേഷൻ ഫീസ്
Explanation:
- സംസ്ഥാനത്തിന് വരവുകൾ റവന്യൂ വരുമാനം എന്ന് മൂലധന വരുമാനം എന്നും രണ്ടായി തിരിക്കാം
- റവന്യൂ വരുമാനം- സംസ്ഥാനത്തിന് തനത് നികുതി വരുമാനം, കേന്ദ്രത്തിൽ നിന്നുള്ള നികുതി വരുമാനം ,ഇന്ത്യ ഗവൺമെന്റിന്റെ ധനസഹായം
- മൂലധന വരുമാനം- വിവിധതരം വായ്പ തിരിച്ചടവ് ,കേന്ദ്ര സ്രോതസ്സുകളിൽ നിന്നുള്ള വായ്പ വരുമാനം ഇന്ത്യാഗവൺമെൻ്റിൽ നിന്നുള്ള വായ്പ പബ്ലിക് അക്കൗണ്ടിലെ തുക
- കേരളത്തിൽ റവന്യൂ വരുമാനത്തിന് പ്രധാന ഉറവിടം -സംസ്ഥാനത്തിന്റെ തനത് നികുതി
- തനത് നികുതി വരുമാനം -ചരക്ക് സേവന നികുതി ,പെട്രോളിയം മദ്യം എന്നിവയുടെ വിൽപ്പന നികുതി ,സ്റ്റാമ്പ് ഡ്യൂട്ടി ,രജിസ്ട്രേഷൻ ഫീസ്, സംസ്ഥാനത്തിലെ എക്സൈസ് നികുതി ,വാഹനനികുതി
- കേരളത്തിന്റെ തനത് നികുതി വരുമാനത്തിന്റെ മുഖ്യഭാഗവും സംഭാവന ചെയ്യുന്നത് -സംസ്ഥാനത്തിലെ ചരക്ക് സേവന നികുതി
- കേരളത്തിന്റെ നികുതിയേതര വരുമാന മാർഗങ്ങൾ -ലോട്ടറി, വനവിഭവങ്ങൾ നിന്നുള്ള വരുമാനം, സാമൂഹിക വികസന സേവന മേഖലകളിൽ നിന്നുള്ള ഫീസ് ,പിഴ
- കേരളത്തിൽ നികുതിയേതര വരുമാനത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത് -ലോട്ടറി(81.32%)