Question:

താഴെ തന്നിരിക്കുന്നവയിൽ മൗലിക അവകാശങ്ങളിൽ പെടാത്തത് ഏത്?

Aമതസ്വാതന്ത്യ്രത്തിനുള്ള അവകാശം

Bസമത്വത്തിനുള്ള അവകാശം

Cചൂഷണത്തിന് എതിരായുള്ള അവകാശം

Dസ്വത്ത് സമ്പാദിക്കാനുള്ള അവകാശം

Answer:

D. സ്വത്ത് സമ്പാദിക്കാനുള്ള അവകാശം

Explanation:

മൗലികാവകാശങ്ങൾ / Fundamental rights

  1. സമത്വത്തിനുള്ള അവകാശം
  2. സ്വാതന്ത്ര്യത്തിനുള്ള അവകാശം‍
  3. ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം‍
  4. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
  5. സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ
  6. ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം‍
  • സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാ ഭേദഗതി- 44-ാം ഭേദഗതി
  • സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്ന് നീക്കം ചെയ്ത പ്രധാന മന്ത്രി -മൊറാജി ദേശായി 
  • സ്വത്തവകാശം നിയമ അവകാശമാക്കുമ്പോൾ പ്രസിഡന്റ് ആയിരുന്നത് -നീലം സഞ്ജീവ റെഡ്‌ഡി 

Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മൗലികാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച എന്ന ആശയം ബ്രിട്ടിഷ് ഭരണഘടനയിൽ നിന്നും ഭരണഘടന നിർമ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത് :

ഇന്ത്യൻ ഭരണഘനയുടെ ഏതു വകുപ്പിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പരാമർശിക്കുന്നത് ?

മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതേത്?

ചുവടെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത്  അമേരിക്കയിൽ നിന്നാണ്.  

2. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിലാണ് മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

3.മൗലികാവകാശങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് സർദാർ വല്ലഭായി പട്ടേൽ ആണ്.

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?