ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ചിഹ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Aറെഡ് ക്രോസ്സ്
Bറെഡ് ക്രെസണ്ട്
Cറെഡ് ക്രിസ്റ്റൽ
Dഇവയെല്ലാം ഉൾപ്പെടുന്നു
Answer:
D. ഇവയെല്ലാം ഉൾപ്പെടുന്നു
Read Explanation:
റെഡ് ക്രോസ്സ്
- 1859-ൽ ഇറ്റലിയിൽ നടന്ന യുദ്ധമാണ് സോൾഫെറിനോ (Solferino) യുദ്ധം.
- യുദ്ധത്തിന്റെ ദുരന്തങ്ങൾക്കു ദൃക്സാക്ഷിയാകേണ്ടി വന്ന ഡോക്ടർ ഹെൻറി ഡ്യൂനന്റ് യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കുന്നതിന് ഒരു സംഘടനയെകുറിച്ച് ചിന്തിക്കുകയും അത് റെഡ് ക്രോസ്സിന്റെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു
- സോൾഫെറിനോ യുദ്ധത്തിൽ ഇരുപക്ഷത്തുമായി പരിക്കേറ്റ അനേകായിരങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഒരു താത്ക്കാലിക ആശുപത്രി സ്ഥാപിച്ചുകൊണ്ടാണ് ഡ്യൂനൻ ഇതിൻറെ പ്രവർത്തനം ആരംഭിച്ചത്.
- റെഡ് ക്രോസ് ഔപചാരികമായി സ്ഥാപിതമായ വർഷം : 1863
- ആസ്ഥാനം : ജനീവ
- ഡോക്ടർ ഹെൻറി ഡ്യൂനൻ്റിന് മൊബൈൽ സമ്മാനം ലഭിച്ച വർഷം :1901
- അന്താരാഷ്ട്ര റെഡ് ക്രോസ് ദിനം : മെയ് 8 (ഹെൻറി ഡ്യൂനൻ്റിൻ്റെ ജന്മദിനമാണ് ഇത്)
- സംഘടനയുടെ ആപ്തവാക്യങ്ങൾ : "യുദ്ധക്കെടുതിയിൽ ജീവകാരുണ്യം", "മനുഷ്യത്വത്തിലൂടെ സമാധാനത്തിലേക്ക്"
- ഇസ്ലാമിക രാജ്യങ്ങളിൽ റെഡ് ക്രോസ് അറിയപ്പെടുന്നത് : റെഡ് ക്രെസെൻ്റ്
- ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്ന വർഷം : 1920(ഡൽഹി)
- ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ : ക്ലോഡ് ഹിൽ
- ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചിഹ്നങ്ങൾ-റെഡ് ക്രോസ്സ് ,റെഡ് ക്രെസണ്ട് ,റെഡ് ക്രിസ്റ്റൽ (2005 മുതൽ ).