Question:

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ധനകാര്യ കമ്മിഷന്റെ കർമപരിധിയിൽ വരാത്തത് ?

Aസംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഇടയിൽ നികുതി വരുമാനം വീതിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുക.

Bസംസ്ഥാനങ്ങളുടെ വരുമാനത്തിന് നൽകേണ്ടുന്ന ഗ്രാന്റ്സ് ഇൻ എയ്ഡ് നിർണയിക്കാനുള്ള തത്ത്വങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക.

Cസംസ്ഥാനങ്ങളുടെ സാമ്പത്തിക ബില്ലുകൾ അവതരിപ്പിക്കാൻ ഉള്ള രീതികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക

Dസംസ്ഥാനങ്ങളുടെ ഏകീകൃത സാമ്പത്തിക നിധി (കൺസോളിഡേറ്റഡ് ഫണ്ട്) കൂട്ടുവാനുള്ള പ്രക്രിയകളെ കുറിച്ച് ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക.

Answer:

C. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബില്ലുകൾ അവതരിപ്പിക്കാൻ ഉള്ള രീതികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുക

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ.
  • ഓരോ അഞ്ചു വർഷം കൂടുമ്പോഴും പ്രസിഡന്റ് പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കുവാൻ ബാധ്യസ്ഥനാണ്.
  • ഒരധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്റെ ഘടന.  
  • കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത് - ധനകാര്യ കമ്മീഷൻ

  • ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകകൾ സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിന് ശുപാർശ ചെയ്യുന്നത് - ധനകാര്യ കമ്മീഷൻ

  • കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കൺസോളിഡേറ്റഡ് ഫണ്ടുകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം - 266


Related Questions:

undefined

1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത് ?

താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?

ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം ?

സംസ്ഥാന പുന:സംഘടനയെപ്പറ്റി പഠിക്കാൻ കോൺഗ്രസ് J V P കമ്മിറ്റിയെ നിയമിച്ച വർഷം ഏതാണ് ?