Question:

ഇൻഫ്രാറെഡ് കിരണങ്ങളുമായി ബന്ധപ്പെട്ടത് ഏതെല്ലാം?

  1. ടി വി റിമോട്ടിൽ ഉപയോഗിക്കുന്നു 

  2. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നു  

  3. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്നു   

  4. സൂര്യാഘാതം ഉണ്ടാവാൻ കാരണമാകുന്നു

A1 & 4

B2 & 3

C1, 2 & 3

Dഇവയെല്ലാം

Answer:

C. 1, 2 & 3

Explanation:

ഇൻഫ്രാറെഡ് കിരണങ്ങൾ 

  • കണ്ടെത്തിയത് - വില്ല്യം ഹെർഷെൽ  
  • 'സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ 'എന്നറിയപ്പെടുന്നു 
  • വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ 
  • വിസരണം കുറവായത് കൊണ്ടാണ് വിദൂര ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നത് 
  • ടി. വി റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം 
  • രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം 
  • ഇൻഫ്രാറെഡ് കിരണങ്ങൾക്ക് ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം കൂടുതലാണ് 

Related Questions:

വൈദ്യുത പ്രതിരോധത്തിന്റെ യൂണിറ്റ്?

ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം :

മോട്ടോറിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം :

ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ് :

ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?