Question:

ചുവടെ കൊടുത്തിരിക്കുന്ന ശരിയായ പ്രസ്താവന ഏത്?

AIFS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി

Bഇത് സ്ഥിതി ചെയ്യുന്നത് ഡൽഹിയിലാണ്.

Cഐ.എഫ്.എസ് രൂപീകരിച്ചവർഷം 1965

Dഇവയെല്ലാം

Answer:

A. IFS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി

Explanation:

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) :

  • 1966 ൽ രൂപീകരിച്ചു.
  • കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
  • ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ട്രെയിനിങ് നടക്കുന്നത് - ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി (ഡെറാഡൂൺ)

  • ദേശീയ വനനയം നടപ്പിലാക്കുകയും,പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിലൂടെയും ,സുസ്ഥിര പരിപാലനത്തിലൂടെയും രാജ്യത്തിന്റെ പാരിസ്ഥിതിക സ്ഥിരത ഉറപ്പുവരുത്തുന്നതുമാണ് IFS ഉദ്യോഗസ്ഥരുടെ മുഖ്യ ചുമതലകൾ.

  • ദേശീയ ഉദ്യാനങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ, രാജ്യത്തെ മറ്റ് സംരക്ഷിത പ്രദേശങ്ങൾ എന്നിവയുടെ ചുമതലയും IFS ഉദ്യോഗസ്ഥർക്ക് നൽകപ്പെടുന്നു.

  • സംസ്ഥാന വനം വകുപ്പിലെ ജില്ലാ/ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ), ഫോറസ്റ്റ് കൺസർവേറ്റർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് തുടങ്ങിയ സ്ഥാനങ്ങൾ IFS ഉദ്യോഗസ്ഥർ വഹിക്കുന്നു.

  • ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സസ് അഥവാ HoFF ആണ് ഓരോ സംസ്ഥാനത്തെയും ഏറ്റവും ഉയർന്ന ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ.

Related Questions:

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയി മാറിയത് ഏത് വർഷം ?

ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ സിവിൽ സർവീസിനെ പുനക്രമീകരിച്ച കമ്മീഷൻ?

സിവിൽ സർവീസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

ആൾ ഇന്ത്യ സിവിൽ സർവീസിന്റെ പിതാവ് ആര്?

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ?