App Logo

No.1 PSC Learning App

1M+ Downloads

അന്തർദ്രവ്യജാലികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.പരുക്കൻ അന്തർദ്രവ്യജാലിക മാംസ്യ നിർമ്മാണത്തിന് സഹായിക്കുന്നു .

2.മൃദു അന്തർദ്രവ്യജാലിക കൊഴുപ്പുകളുടെ നിർമാണത്തിനാണ് സഹായിക്കുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം.

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം.

Read Explanation:

റൈബോസോമുകൾ ബാഹ്യസ്തരത്തിനുപുറത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന അന്തർദ്രവ്യജാലികയാണ് പരുക്കൻ അന്തർദ്രവ്യജാലിക അഥവാ ഗ്രാന്യുലാർ അന്തർദ്രവ്യജാലിക . റൈബോഫോറിൻ എന്ന ഗ്ലൈക്കോപ്രോട്ടീൻ സ്വീകരണികളാണ് ഇവ തമ്മിൽ പറ്റിച്ചേർന്നിരിക്കാൻ കാരണം. കോശത്തിനാവശ്യമായ മാംസ്യങ്ങളുടെ നിർമ്മാണമാണ് ഇവയുടെ പ്രധാന ധർമ്മം.റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലികയാണ്എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക . ചിലയിനം രാസാഗ്നികളും കൊഴുപ്പുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ധർമ്മം.


Related Questions:

ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ജന്തുകോശങ്ങളിൽ കോശഭിത്തി (cell wall) കാണപ്പെടുന്നില്ല.

 2. കോശഭിത്തിയിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ കാത്സ്യം, മഗ്നീഷ്യം എന്നിവയാണ്

 3. കോശഭിത്തി നിർമിക്കപ്പെട്ടിരിക്കുന്നത് ലിപ്പിഡുകളും പ്രോട്ടീനുകളും കൊണ്ടാണ്


മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?

undefined

മൂലലോമങ്ങളിലെ കോശസ്തരം

കോശം കണ്ടുപിടിച്ചത്?