Question:

താഴെ പറയുന്നവയിൽ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

Aഅനുഛേദം 20 : ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ ശിക്ഷിക്കാൻ പാടില്ല എന്ന് അനുശാസിക്കുന്നു.

Bഅനുഛേദം 14 : നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്നു.

Cഅനുഛേദം 22 : സർക്കാർ ഉദ്യോഗങ്ങളിൽ പൗരന്മാർക്ക് അവസരസമത്വം ഉറപ്പുനൽകുന്നു

Dഅനുഛേദം 18 : ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നു.

Answer:

A. അനുഛേദം 20 : ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ ശിക്ഷിക്കാൻ പാടില്ല എന്ന് അനുശാസിക്കുന്നു.


Related Questions:

ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?

മൗലിക അവകാശങ്ങളിലെ 'അവസരസമത്വം' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?

ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പദവികള്‍ നിര്‍ത്തലാക്കുന്നതിനേക്കുറിച്ച് പ്രതിപാദിക്കുന്നത് ?

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?

താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?