Question:

താഴെ പറയുന്നതിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം ഏതാണ് ?

Aകളിക്കളം

Bപൂമ്പാറ്റ

Cതളിര്

Dവിടരുന്ന മൊട്ടുകൾ

Answer:

C. തളിര്

Explanation:

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

  • കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1981-ൽ പ്രവർത്തനമാരംഭിച്ചു
  • കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നു
  • മലയാളത്തിലെ ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്.
  • മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും ,എഴുത്തുകാർക്കും ചിത്രകാർക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു.
  • സാംസ്കാരിക വകുപ്പിനുവേണ്ടി എല്ലാവർഷവും തിരുവനന്തപുരം പുസ്തകമേള നടത്തുന്നു
  • കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'തളിര് വായനാമത്സരം' നടത്തുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്
  • സാംസ്കാരിക വകുപ്പ് മന്ത്രി ചെയർമാനായുള്ള ഒരു ഭരണസമിതിയാണ് ഇൻസ്റിറ്റ്യൂട്ട് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

 


Related Questions:

പ്രഭ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആരാണ് ?

രാമചരിതത്തിന്റെ കർത്താവ് ആരാണ് ?

എം.ടി.വാസുദേവൻ നായരുടെ ' മനുഷ്യൻ നിഴലുകൾ ' ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു ?

ഭാഷാവൃത്തത്തിൽ രചിച്ച ആദ്യ മഹാകാവ്യം ഏതാണ് ?

മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?