Question:

അറ്റോർണി ജനറലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

  1. രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്

  2. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്

  3. പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും

  4. പാർലമെന്റിലെ അംഗം അല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാൻ അവകാശമില്ല

A1, 2 എന്നിവ

B3 മാത്രം

C1, 2, 3 എന്നിവ

Dഎല്ലാം

Answer:

C. 1, 2, 3 എന്നിവ

Explanation:

അറ്റോർണി ജനറൽ

  • ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ
  • അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76
  • പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
  • പാർലമെന്റിൽ പങ്കെടുക്കാൻ കഴിയുമെങ്കിലും വോട്ടിംഗ് അവകാശമില്ല.
  • സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്
  • കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ
  • ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ്

  • അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിന്‌ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം. 

 

 


Related Questions:

യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര വയസ്സാണ് ?

കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് ഏത് ആക്ടിലൂടെയാണ്?

ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി(SC) കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളെക്കുറിച്ച് ഭരണഘടനയുടെ ഏത് വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

ദേശീയ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ ചെയര്‍മാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?