താഴെ പറയുന്നതിൽ സെർച്ച് ലൈറ്റ് ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
Aകോൺകേവ് ദർപ്പണം
Bപരാബോളിക് ദർപ്പണം
Cഇവരണ്ടും
Dഇതൊന്നുമല്ല
Answer:
C. ഇവരണ്ടും
Read Explanation:
കോൺകേവ് ദർപ്പണം അല്ലെങ്കിൽ പരാബോളിക് ദർപ്പണങ്ങൾ സെർച്ച് ലൈറ്റുകളിൽ ഉപയോഗിക്കുന്നു.
ഒരു കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസിൽ വച്ചിരിക്കുന്ന പ്രകാശ സ്രോതസ്സിൽ നിന്നുള്ള പ്രകാശ കിരണങ്ങൾ പ്രതിപതനത്തിനു ശേഷം, സമാന്തരമായി ദീർഘദൂരം സഞ്ചരിക്കുന്നു.
വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുന്നതിനാൽ, രാത്രികാലങ്ങളിലുണ്ടാകുന്ന അപകടങ്ങളിലും, പ്രകൃതി ദുരന്തങ്ങളിലും, പരിക്കേറ്റവരെ എളുപ്പത്തിൽ കണ്ടെത്താൻ ഇത്തരം സെർച്ച് ലൈറ്റുകൾ പ്രയോജനപ്പെടുന്നു.