Question:
താഴെ പറയുന്നവയിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത് ?
Aപ്രത്യക്ഷരക്ഷാ സഭ
Bയോഗക്ഷേമ സഭ
Cസമത്വസമാജം
Dആത്മവിദ്യാ സംഘം
Answer:
C. സമത്വസമാജം
Explanation:
വൈകുണ്ഠ സ്വാമികൾ
- ജനനം - 1809 മാർച്ച് 12 (സ്വാമിത്തോപ്പ് നാഗർകോവിൽ )
- മുടിചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന പേരിൽ അറിയപ്പെട്ടു
- സമത്വ സമാജം സ്ഥാപിച്ചു
- സ്ഥാപിച്ച വർഷം - 1836
- കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം - സമത്വ സമാജം
- സമപന്തിഭോജനം നടത്തി അയിത്തവ്യവസ്ഥയെ വെല്ലുവിളിച്ചു
- മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകി
- അയ്യാവഴി എന്ന മതം സ്ഥാപിച്ചു
- ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി
- വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് - നിഴൽ താങ്കൽ
- തുവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ചു
- വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കി
- വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ - തൈക്കാട് അയ്യ
- പ്രധാന കൃതികൾ - അകിലത്തിരുട്ട് , അരുൾനൂൽ
- മരണം - 1851 ജൂൺ 3