Question:
ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം താഴെ പറയുന്നവയിൽ ഏതാണ്?
Aഗ്വാളിയാർ
Bസത്താറ
Cബറേലി
Dഫൈസാബാദ്
Answer:
B. സത്താറ
Explanation:
കമ്പനിയുടെ വ്യാപാരപ്രവർത്തനങ്ങൾ നിർത്തലാക്കുകയും കമ്പനിയെ സർക്കാർ പദവിയിലേക്ക് ഉയർത്തുകയും ചെയ്ത 1833-ലെ ചാർട്ടർ ആക്റ്റിനുശേഷം കമ്പനി വ്യക്തമായ ഒരു സംയോജനനയം സ്വീകരിച്ചത് നാട്ടുരാജാക്കന്മാരെ പരിഭ്രാന്തരാക്കി. ഡൽഹൌസി പ്രഭുവായിരുന്നു ഈ നയത്തിന്റെ പ്രധാന പ്രയോക്താവ്; ദത്താപഹാരനയം എന്ന സിദ്ധാന്തമനുസരിച്ച് സത്താറ (1848), നാഗ്പൂർ (1853), ഝാൻസി (1854), സാംബൽപ്പൂർ (1849) എന്നീ രാജ്യങ്ങളെ ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തോടുകൂട്ടിച്ചേർത്തു.