Question:

താഴെ തന്നിരിക്കുന്ന നദികളിൽ ഗംഗയുടെ വലത് കൈവഴികൾ ഏതെല്ലാമാണ് ?

  1. യമുന

  2. സോൺ

  3. ദാമോദർ

  4. രാംഗംഗ

Ai മാത്രം

Bi, iv

Ci, ii, iii എന്നിവ

Dഎല്ലാം

Answer:

C. i, ii, iii എന്നിവ

Explanation:

ഗംഗാ നദിയുടെ പോഷകനദികൾ

  • ഇന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദിയാണ് ഗംഗ  
  • വലത് കരയിലെ പോഷകനദികൾ, ഇടത് കര പോഷകനദികൾ എന്നിങ്ങനെ ഗംഗാ നദിയുടെ പോഷകനദികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
  • യമുന,സോൺ,ദാമോദർ എന്നിവയാണ് ഗംഗയുടെ വലതുകരയിലുള്ള പ്രധാന പോഷക നദികൾ.
  • രാംഗംഗ, ഗോമതി, ഗാഘ്ര, ഗന്ധകി, കോസി, മഹാനന്ദ, രപ്തി എന്നിവയാണ് ഗംഗയുടെ ഇടതുകരയിലുള്ള പ്രധാന  പോഷകനദികൾ

 


Related Questions:

ഗംഗാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.2006 നവംബർ 4ന് ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ട നദി.

2.ഇന്ത്യയിൽ  ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി 

3.ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ നിന്ന് ഉദ്ഭവിക്കുന്ന നദി.

4.ബംഗാൾ ഉൾക്കടൽ പതനസ്ഥാനമായുള്ള  നദി.

The Narmada river rises near?

‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?

Which is the origin of Krishna River?

Which river is called the ‘Male river’ in India?