താഴെ പറയുന്നവയിൽ ലൈക്കണുകളുടെ സത്ത് വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുന്ന ലായനി
Aഫെനോഫ്താലിൻ ലായനി
Bമൈലർ ലായനി
Cലിറ്റ്മസ് ലായനി
Dമീതൈൽ ഓറഞ്ച് ലായനി
Answer:
C. ലിറ്റ്മസ് ലായനി
Read Explanation:
ലിറ്റ്മസ് പേപ്പർ
മരങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന സസ്യവിഭാഗമായ ചിലയിനം ലൈക്കണുകളുടെ സത്തിൽ നിന്ന് നിർമ്മിക്കുന്ന ചായമാണ് ലിറ്റ്മസ്. ഇത് നിറംമാറ്റം വഴി പദാർഥങ്ങളുടെ സ്വഭാവം തിരിച്ചറിയാൻ സഹായിക്കുന്നു. ലൈക്കണുകളുടെ സത്ത് കടലാസിൽ പുരട്ടി ലിറ്റ്മസ് പേപ്പറും വെള്ളത്തിൽ ലയിപ്പിച്ച് ലിറ്റ്മസ് ലായനിയും ഉണ്ടാക്കുന്നു. നീല, ചുവപ്പ് നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാണ്.