App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് പാരാതൈറോയ്ഡ് ഗ്രന്ഥി.

2.പാരാതോർമോൺ എന്ന ഹോർമോണാണ് പാരാതൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

തൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങൾക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലിപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരിൽ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂർവമായി രണ്ടുജോഡിയിലധികം ഗ്രന്ഥികൾ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്.പാരാതൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആണ് പാരാതൈറോയ്ഡ് ഹോർമോൺ Parathyroid hormone (PTH). പാരാതോർമോൺ, പാരാതൈറിൻ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അസ്ഥികോശങ്ങളുടെ പുന:സ്ഥാപനത്തിന് ഈ ഹോർമോൺ ആവശ്യമാണ്.


Related Questions:

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?

1.വിറ്റാമിൻ സിയുടെ കുറവ് മൂലം ബെറിബെറി എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.

2.വെർനിക്സ്എൻസെഫലോപ്പതി എന്ന രോഗാവസ്ഥയ്ക്കും വൈറ്റമിൻ സി യുടെ അപര്യാപ്തതയാണ് കാരണം .

ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെ ആണ് ബാധിക്കുന്നത് ?

താഴെ പറയുന്നതിൽ കാഡ്മിയം പോയ്‌സണിങിന് കാരണമാകുന്ന നാനോ പാർട്ടിക്കിൾ ഏതാണ് ?

താഴെ പറയുന്നവയിൽ കാത്സ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത് ?