Question:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഘടനയിൽ പ്രസിഡൻറ് അടക്കം 3 അംഗങ്ങൾ മാത്രമാണുള്ളത്
- സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്
- സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണ്
Aiii മാത്രം
Bi, ii
Cii, iii എന്നിവ
Dഎല്ലാം
Answer:
C. ii, iii എന്നിവ
Explanation:
സംസ്ഥാന തർക്കപരിഹാര കമ്മീഷൻ
- സംസ്ഥാന തർക്കപരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 42
- ഇതിന്റെ തലസ്ഥാനം സംസ്ഥാന തലസ്ഥാനത്ത് ആയിരിക്കണം എന്ന് നിയമത്തിൽ അനുശാസിക്കുന്നു
- ഒരു പ്രസിഡന്റും നാലിൽ കുറയാത്ത മറ്റംഗങ്ങളും ആണ് ഇതിൽ ഉള്ളത്.
- സെക്ഷൻ 43 പ്രകാരം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്
- സെക്ഷൻ 44 പ്രകാരം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണ്