Question:
താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ?
- മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.
- ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.
- കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്
- സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി
A4 മാത്രം
Bഎല്ലാം
C3 മാത്രം
D1 മാത്രം
Answer:
A. 4 മാത്രം
Explanation:
കഥകളി
- കേരളത്തിന്റെ തനത് കലാരൂപം
- ഒരേസമയത്ത് 'കലകളുടെ രാജാവും', 'രാജാക്കന്മാരുടെ കലയും' എന്നറിയപ്പെടുന്ന കലാരൂപം
- കഥകളിയുടെ ഉപജ്ഞാതാവ് - കൊട്ടാരക്കരത്തമ്പുരാൻ
- കഥകളിയുടെ ആദിരൂപം - രാമനാട്ടം
- രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരാണ് - കൊട്ടാരക്കരത്തമ്പുരാൻ
- കഥകളി ആരംഭിക്കുന്ന ചടങ്ങ് - അരങ്ങുകേളി
- കൈമുദ്രകളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം - ഹസ്തലക്ഷണദീപിക
- കഥകളിയിലെ മുദ്രകളുടെ എണ്ണം - 24
- കേരള കലാമണ്ഡലം കഥകളിയുടെ പരിപോഷണവുമായിട്ടാണ് മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത്
- കഥകളിയുടെ സാഹിത്യരൂപം - ആട്ടക്കഥ
- കഥകളി നടക്കുന്ന അരങ്ങിൽ കൊളുത്തിവയ്ക്കുന്ന വിളക്ക് - ആട്ടവിളക്ക്
- കഥകളിയിലെ പ്രധാനപ്പെട്ട അഞ്ച് വേഷങ്ങൾ - പച്ച, കത്തി, കരി, താടി, മിനുക്ക്
- കഥകളിയിൽ സൽഗുണമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷത്തിന്റെ പേര് - പച്ച
- രാക്ഷസന്മാർക്കും അസുരന്മാർക്കും നൽകുന്ന വേഷം - ചുവന്ന താടി
- വെള്ളത്താടി'യുടെ മറ്റൊരു പേര് - വട്ടമുടി
- ഹനുമാന് ഉപയോഗിക്കുന്ന വേഷം - വെള്ളത്താടി
- ക്രൂരന്മാരായ രാക്ഷസന്മാർക്കും അസുരന്മാർക്കും ഏതുതരം വേഷമാണ് കഥകളിയിലുള്ളത് - ചുവന്ന താടി
- വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം - കറുത്ത താടി
- തമോഗുണം നിറഞ്ഞ കഥാപാത്രങ്ങൾക്ക് നൽകുന്ന വേഷം - 'കരിവേഷം'
- നന്മയും തിന്മയും ഇടകലർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം - കത്തി
- 'രാജോഗുണ' പ്രധാനമായ കഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്ന 'കത്തി'വേഷങ്ങൾ 2 തരമാണ് ഉള്ളത്: നെടുങ്കത്തി, കുറുങ്കത്തി
- സ്ത്രീകളെയും മഹർഷിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം - മിനുക്ക്