Question:
മിശ്ര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
1.മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെയും ചില സവിശേഷതകൾ ഉൾക്കൊള്ളിച്ചുള്ള സമ്പദ്‌വ്യവസ്ഥ.
2.ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ
3.സ്വകാര്യ സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക നിയന്ത്രണവും ഒരു പോലെ നില നിൽക്കുന്നൂ.
4.ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ മാത്രം നിലനിൽക്കുന്നു.
A1 മാത്രം
B1,3 മാത്രം
C3,4 മാത്രം
D4 മാത്രം
Answer:
D. 4 മാത്രം
Explanation:
മിശ്ര സമ്പദ് വ്യവസ്ഥ
- മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെയും ചില സവിശേഷതകൾ ഉൾക്കൊള്ളിച്ചുള്ള സമ്പദ്‌വ്യവസ്ഥയാണ് മിശ്ര സമ്പദ് വ്യവസ്ഥ.
- സ്വകാര്യ സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും എന്നാൽ ഗവൺമെൻറിൻറെ സാമ്പത്തിക നിയന്ത്രണവും ഒരുപോലെ നിലനിൽക്കുന്നത് ഈ സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതയാണ്.
- ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമ്പദ് വ്യവസ്ഥയാണ് മിശ്ര സമ്പദ് വ്യവസ്ഥ.
- ഇന്ത്യയിൽ നിലനിൽക്കുന്നത് മിശ്ര സമ്പദ് വ്യവസ്ഥയാണ്.