Question:

ഭാരതപ്പുഴയെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. കേരളത്തിൻറെ ജീവരേഖ എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നു.

  2. കേരളത്തിൻറെ നൈൽ എന്ന വിശേഷണം ഉള്ളതും ഭാരതപ്പുഴക്ക് തന്നെയാണ്

  3. പാലക്കാട് , തൃശ്ശൂർ  , മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു

  4. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി

Aഎല്ലാം തെറ്റ്

B1, 3 തെറ്റ്

C1, 4 തെറ്റ്

D1 മാത്രം തെറ്റ്

Answer:

D. 1 മാത്രം തെറ്റ്

Explanation:

ഭാരതപ്പുഴ

  • കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി
  • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി
  • ഉത്ഭവം - ആനമല
  • പതനം - അറബിക്കടലിൽ (പൊന്നാനിയിൽ)
  • നീളം - 209  km
  • പാലക്കാട് , തൃശ്ശൂർ  , മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു
  • മറ്റ് പേരുകൾ : നിള, പേരാർ, പൊന്നാനിപ്പുഴ,ശോകനാശിനിപ്പുഴ
  • ഭാരതപുഴയെ  ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

NB : കേരളത്തിന്‍റെ ജീവരേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി പെരിയാറാണ്.


Related Questions:

കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?

The river which is known as Nila?

ബാരിസ് എന്നറിയപ്പെടുന്ന കേരളത്തിലെ നദി ?

Who gave the name ‘Shokanashini’ to Bharathapuzha?

ചിറ്റൂർ പുഴ എന്നറിയപ്പെടുന്നത് ഇവയിൽ ഏത് ?