Question:
ചന്ദ്രഗിരി പുഴയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- തമിഴ്നാട്ടിൽ നിന്നും നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദിയാണ് ചന്ദ്രഗിരിപ്പുഴ.
- മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പേരിൽ നിന്നാണ് നദിക്ക് ഈ പേര് ലഭിച്ചത്
- കാസർഗോഡ് പട്ടണത്തെ 'U' ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി.
- 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്.
Aiv മാത്രം ശരി
Bii, iii, iv ശരി
Ci, iii ശരി
Dഎല്ലാം ശരി
Answer:
B. ii, iii, iv ശരി
Explanation:
ചന്ദ്രഗിരി പുഴ
- കർണാടകത്തിലെ തലകാവേരി വന്യജീവി സങ്കേതത്തിലെ മലനിരകളിൽ നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദി.
- കോലത്ത്നാടിനും തുളുനാടിനും ഇടയിൽ പരമ്പരാഗത അതിരായി കണക്കാക്കിയിരുന്ന പുഴ
- മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പേരിൽ ഈ നദി അറിയപ്പെടുന്നു.
- പെരുമ്പുഴ, പയസ്വിനി എന്നീ പേരുകളിലും ഈ നദി അറിയപ്പെടുന്നു.
- കാസർഗോഡ് പട്ടണത്തെ 'U' ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദിയാണ് ചന്ദ്രഗിരിപ്പുഴ.
- കാസർഗോഡിലെ ചരിത്രസ്മാരകമായ, പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചന്ദ്രഗിരിക്കോട്ട പടിഞ്ഞാറ് അറബിക്കടലിനും വടക്ക് ചന്ദ്രഗിരിപ്പുഴയ്ക്കും അഭിമുഖമായി സ്ഥിതിചെയ്യുന്നു