Question:

താഴെ പറയുന്നവയിൽ ഡോ. രാജേന്ദ്രപ്രസാദുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ 

2) രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ 

3) ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നു 

4) ഇന്ത്യയിലാദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി 

A1 & 2

B2 & 3

C3 & 4

D1 & 3

Answer:

D. 1 & 3

Explanation:

ഡോ : രാജേന്ദ്രപ്രസാദ് 

  • ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി 
  • രാഷ്ട്രപതിയായ കാലഘട്ടം - 1950 ജനുവരി 26 മുതൽ 1962 മെയ് 13 വരെ 
  • ഭരണ ഘടന നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷനായി  തെരഞ്ഞെടുക്കപ്പെട്ട വ്യക്തി
  • ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി സ്ഥാനം വഹിച്ച വ്യക്തി 
  • തുടർച്ചയായി രണ്ട് തവണ രാഷ്ട്രപതി ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി 
  • ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതി ആയ ആദ്യ വ്യക്തി 
  • 'ബീഹാർ ഗാന്ധി 'എന്നറിയപ്പെടുന്നു 
  • 1951 ലെ ആദ്യ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്ത വ്യക്തി 
  • 1962 ൽ ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം നേടിയ രാഷ്ട്രപതി 
  • കേരള നിയമസഭയിൽ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ രാഷ്ട്രപതി 
  • 1961ൽ ഇന്ത്യയിലാദ്യമായി പാർലമെന്റിന്റെ സംയുക്തസമ്മേളനം വിളിച്ചു ചേർത്ത രാഷ്ട്രപതി 
  • 'ദേശ്' എന്ന ഹിന്ദി വാരികയുടെ സ്ഥാപകൻ 
  • ഗാന്ധിജിയെ കണ്ടുമുട്ടിയ വർഷം - 1916 ( ലഖ്നൌ കോൺഗ്രസ്സ് സമ്മേളനം )

പ്രധാന പുസ്തകങ്ങൾ 

  • ആത്മകഥയുടെ പേര് - ആത്മകഥ (1946 ) 
  • സത്യാഗ്രഹ അറ്റ് ചമ്പാരൻ (1922 )
  • ഇന്ത്യ ഡിവൈഡഡ് ( 1946 )
  • മഹാത്മാഗാന്ധി ആന്റ് ബീഹാർ ( 1949 )
  • ബാപ്പൂ കേ കദമോം മേം ( 1954 )

Related Questions:

Gandhiji wrote which article in the ‘Harijan’ of 19th November 1939 to support the formation of Constituent Assembly for making the Constitution of India?

ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി ?

ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത് ?

ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?

ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി ?