App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ആംഹേഴ്സ്റ്റ് പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) ഭരണകാലത്ത് ഒന്നാം ബർമീസ് യുദ്ധം നടന്നു 

2) 28 യുദ്ധങ്ങൾ നടത്തുകയും 160 കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു 

3) 1826 ൽ ലോവർ ബർമയുമായി യാന്തബു ഉടമ്പടി ഒപ്പുവെച്ചു 

4) സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു 

A1 & 2

B1 & 3

C3 & 4

D2 & 4

Answer:

B. 1 & 3

Read Explanation:

  • ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു വില്ല്യം ആംഹേഴ്സ്റ്റ് എന്ന ആംഹേഴ്സ്റ്റ് പ്രഭു.
  • 1823 മുതൽ 1828 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു.
  • ഇദ്ദേഹം ഗവർണർ ജനറലായിരിക്കുന്ന കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബർമ്മയുമായി യുദ്ധം നടത്തിയത്.
  • 1824-ന്റെ തുടക്കത്തിൽ ആംഹേഴ്സ്റ്റ് ബർമ്മയുമായി യുദ്ധം പ്രഖ്യാപിച്ചു.
  • രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ അസം മുതൽ ലോവർ ബർമ്മ വരെയുള്ള ഭാഗങ്ങളിൽ നാല് സേനാവിഭാഗങ്ങൾ കമ്പനിക്കുവേണ്ടി പോരാടി.
  • 1826 ൽ ലോവർ ബർമയുമായി 'യാന്തബു ഉടമ്പടി' ഒപ്പുവെച്ചതിലൂടെ യുദ്ധം അവസാനിച്ചു 

Related Questions:

ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിന് ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചത് ?

വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

എല്ലാവര്‍ഷവും ആഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്?

undefined

സമ്പന്നരിൽ നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതർക്ക് സൗജന്യമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം?