Question:

ധാതുക്കളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ

2.നിയതമായ അറ്റോമിക ഘടനയും , രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർത്ഥങ്ങളാണ് ഇവ.

3.ഒരു മൂലകം മാത്രമുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

  • അകാർബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതും നിയതമായ അറ്റോമിക ഘടന, രാസഘടനം, എന്നിവയോടുകൂടിയതുമായ പ്രാകൃതിക പദാർത്ഥമാണ് ധാതു (mineral) എന്നറിയപ്പെടുന്നത് .
  • ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ.ശീലങ്ങളിലെ വൈവിധ്യത്തിന് കാരണം അവയിൽ അടങ്ങിയിട്ടുള്ള ഈ ധാതുക്കളുടെ വ്യത്യസ്തതയാണ്.
  • ധാതുക്കൾ സാധാരണഗതിയിൽ രണ്ടോ അതിലധികമോ മൂലകങ്ങൾ അടങ്ങുന്നതാണ്.
  • എന്നാൽ ഒരു മൂലകം മാത്രമുള്ള ധാതുക്കളും  കാണപ്പെടുന്നുണ്ട്
  • ഗന്ധകം ,ചെമ്പ്,ചെമ്പ്, സ്വർണം, ഗ്രാഫൈറ്റ് തുടങ്ങിയവ ഒരു മൂലകം മാത്രമുള്ള ധാതുക്കൾക്ക് ഉദാഹരണമാണ്

Related Questions:

"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?

ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

താഴെ പറയുന്നവയിൽ വനത്തിൻ്റെ പ്രത്യക്ഷ നേട്ടങ്ങൾ ഏതെല്ലാം ?

i) വന്യജീവികൾക്ക് വാസസ്ഥലമൊരുക്കുന്നു 

ii) സസ്യങ്ങളുടെ ജൈവാവശിഷ്ടങ്ങൾ മണ്ണിൻ്റെ ഫല പുഷ്ടി വർധിപ്പിക്കുന്നു 

iii) നിർമ്മാണ ആവശ്യത്തിനുള്ള തടി പ്രദാനം ചെയ്യുന്നു 

iv) വനങ്ങൾ ഒരു പ്രദേശത്തിൻ്റെ അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നു 

ലോകത്തില്‍ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം?

പനാമ കനാൽ നിർമ്മിച്ചിട്ടുള്ളത് ഏതൊക്കെ സമുദ്രങ്ങളെ ബന്ധിപ്പിച്ചാണ് ?