Question:
രാജാകേശവദാസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
1.ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ
2.തിരുവിതാംകൂറിൽ 'ദിവാൻ' എന്ന് ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി.
3.വലിയ ദിവാൻജി എന്നറിയപ്പെടുന്ന തിരുവിതാംകൂർ ദിവാൻ
4.രാജാകേശവദാസിന് 'രാജ' എന്ന പദവി നൽകിയത് മോണിംഗ്ഡൺ പ്രഭു ആണ്.
A1,2,3
B2,3
Cഎല്ലാ പ്രസ്താവനകളും തെറ്റാണ്
Dഎല്ലാ പ്രസ്താവനകളും ശരിയാണ്
Answer:
D. എല്ലാ പ്രസ്താവനകളും ശരിയാണ്
Explanation:
രാജാ കേശവദാസ്
- ധർമ്മരാജയുടെ പ്രഗല്ഭ ദിവാനായിരുന്നു രാജാ കേശവദാസ്.
- 1789 സെപ്റ്റംബർ 22-ന് തിരുവിതാംകൂറിലെ ദിവാൻ സ്ഥാനം ഏറ്റെടുത്തു.
- തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി
- എം.സി റോഡിന്റെ പണി ആരംഭിച്ചത് - രാജാ കേശവദാസ്
- 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നത് - രാജാ കേശവദാസ
- ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ
- രാജാ കേശവദാസിന് 'രാജ' എന്ന പദവി നൽകിയത് - മോര്‍ണിംഗ്ടണ്‍ പ്രഭു
- ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ