Question:
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?
- ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്നു
- ലാഹോർ കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്നു
- ജന്മദിനമായ ഒക്ടോബർ 31 “രാഷ്ട്രീയ ഏകതാ ദിവസ'മായി ആചരിക്കുന്നു
- മരണാനന്തര ബഹുമതിയായി "ഭാരതരത്നം' പുരസ്കാരം ലഭിച്ചിട്ടുണ്ട്
Aനാല് മാത്രം തെറ്റ്
Bഒന്നും രണ്ടും തെറ്റ്
Cഎല്ലാം തെറ്റ്
Dരണ്ട് മാത്രം തെറ്റ്
Answer:
D. രണ്ട് മാത്രം തെറ്റ്
Explanation:
സർദാർ വല്ലഭായ് പട്ടേൽ
- 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്നു.
- വല്ലഭായ് പട്ടേലിന് 'സർദാർ' എന്ന സ്ഥാനപ്പേര് നൽകിയത് : ഗാന്ധിജി
- ഇദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 31 “രാഷ്ട്രീയ ഏകതാ ദിവസ'മായി ആചരിക്കുന്നു
ലഘു ജീവിതരേഖ :
- 1875 ഒക്ടോബർ 31ന് ഗുജറാത്തിലെ ആനന്ദിൽ ജനിച്ചു.
- ഗുജറാത്തിലെ ഗോധ്രയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
- 1910-ൽ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയി.
- ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഗാന്ധിജിയുടെ അനുയായിയായി.
- 1917-ൽ അഹമ്മദാബാദിലെ പ്രഥമ ഇന്ത്യൻ മുനിസിപ്പൽ കൗൺസിലറായി ചുമതലയേറ്റു
- 1918-ൽ ഖേദ ജില്ലയിലെ കർഷകരുടെ സമരത്തിന് നേത്രത്വം നൽകി.
- 1920-ൽ അദ്ദേഹം പുതുതായി രൂപീകരിച്ച ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1922, 1924, 1927 വർഷങ്ങളിൽ പട്ടേൽ അഹമ്മദാബാദിന്റെ മുനിസിപ്പൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- അദ്ദേഹത്തിന്റെ ഭരണകാലത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചു
- വൈദ്യുതി വിതരണം വർദ്ധിപ്പിച്ചു, ഡ്രെയിനേജ്, ശുചിത്വ സംവിധാനങ്ങൾ നഗരത്തിലുടനീളം വ്യാപിപ്പിച്ചു.
- ഗാന്ധിജി ജയിലിൽ ആയിരുന്നപ്പോൾ, ഇന്ത്യൻ പതാക ഉയർത്തുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിനെതിരെ 1923-ൽ നാഗ്പൂരിൽ സത്യാഗ്രഹം നയിച്ചു.
- 1928-ൽ നികുതി വർധിപ്പിച്ചതിനെതിരെ ബർദോളിയിൽ നടത്തിയ സമരത്തോടെ പട്ടേൽ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ നേതാക്കളിൽ ഒരാളായി മാറി .
- 1929ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് സ്ഥാനാർത്ഥിയായി എങ്കിലും നെഹ്‌റുവിന് അവസരം ലഭിക്കുന്നതിനായി തന്റെ സ്ഥാനാർത്ഥിത്വം പട്ടേൽ പിൻവലിച്ചു.
- ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചതിന് ശേഷം, 1931-ൽ കറാച്ചിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പട്ടേൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- പട്ടേലിന്റെ അധ്യക്ഷതയിൽ "മൗലികാവകാശങ്ങളും സാമ്പത്തിക നയവും" എന്ന പ്രമേയം 1931-ൽ കോൺഗ്രസ് പാസാക്കി.
- ലണ്ടനിലെ വട്ടമേശ സമ്മേളനം പരാജയപ്പെട്ടതിനെത്തുടർന്ന്, 1932 ജനുവരിയിൽ സമരം വീണ്ടും ആരംഭിച്ചപ്പോൾ ഗാന്ധിയെയും പട്ടേലിനെയും അറസ്റ്റ് ചെയ്യുകയും യെരവ്ദ സെൻട്രൽ ജയിലിൽ അടയ്ക്കുകയും ചെയ്തു.
- 1946-ൽ രൂപീകരിച്ച ഇടക്കാല മന്ത്രിസഭയിൽ പട്ടേൽ ആഭ്യന്തര മന്ത്രിയായിരുന്നു.
- 1947 ഓഗസ്റ്റ് 15 മുതൽ 1950 ഡിസംബർ 15 വരെ ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്നു
- സ്വാതന്ത്ര്യം ലബ്ധിക്ക് ശേഷം ഭിന്നിച്ചു സ്വതന്ത്രമായി നിന്ന 600-ൽ അധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ചുമതല അദേഹത്തിനായിരുന്നു.
- വി.പി.മേനോൻ എന്ന മലയാളിയുടെ സഹായത്തോടെ പട്ടേൽ വിവിധ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു.
- 1950 ഡിസംബർ 15ന് അദ്ദേഹം അന്തരിച്ചു
- 1991-ൽ ഭാരതരത്നം മരണാനന്തര ബഹുമതിയായി നൽകി രാഷ്ട്രം സർദാർ വല്ലഭായ് പട്ടേലിനെ ആദരിച്ചു.
ഏകതാ പ്രതിമ (Statue of Unity)
- ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമ.
- ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ
- ഏകതാ പ്രതിമയുടെ ഉയരം - 182 മീറ്റർ
- പ്രധാമന്ത്രി നരേന്ദ്രമോദി 2018 ഒക്ടോബർ 31 നു രാജ്യത്തിനായി സമർപ്പിച്ചു.
- ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.