Question:

സൈലന്റ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. കേരളത്തിലെ രണ്ടാമത്തെ ദേശീയ ഉദ്യാനം 
  2. 2007 -ൽ സൈലൻറ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ചു
  3. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ദേശീയ ഉദ്യാനം
  4. സൈലൻറ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ - റോബർട്ട് റൈറ്റ്

A1 , 2 , 3

B2 , 3 , 4

C1 , 3

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

  • പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മൂലയിലാണ് സൈലന്റ് വാലി ദേശീയോദ്യാനം.
  • 1984-ലാണ് സൈലന്റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്നത്.
  • ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉദ്ഭവം ഇവിടെയാണ്.
  • വടക്ക് നീലഗിരി കുന്നുകള്‍ അതിരുടുന്നു, തെക്കു ഭാഗത്ത് മണ്ണാര്‍ക്കാട്ടെ സമതലങ്ങളും.
  • പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി.
  • സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തതു കൊണ്ടാണ് നിശബ്ദ താഴ്‌വര എന്നര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്. 

Related Questions:

താഴെ പറയുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക. 

i.സൈലൻറ് വാലി -  ദേശീയ ഉദ്യാനം

ii.ചെന്തുരുണി -  വന്യജീവി സങ്കേതം

iii.ഇരവികുളം -  വന്യജീവി സങ്കേതം

iv.നെയ്യാർ -  ദേശീയ ഉദ്യാനം

സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവി ഏത് ?

കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?

സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?

The district in Kerala with the most number of national parks is?