Question:
ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായ അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?
- ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.
- കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.
- ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഒരു അഖിലേന്ത്യ സർവീസ് ആണ്.
- കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
A(i), (ii), (iii) പ്രസ്താവനകൾ മാത്രം ശരിയാണ്
B(i), (iii), (iv) പ്രസ്താവനകൾ മാത്രം ശരിയാണ്
C(i), (iii) പ്രസ്താവനകൾ മാത്രം ശരിയാണ്
D(i), (ii), (iv) പ്രസ്താവനകൾ മാത്രം ശരിയാണ്
Answer:
A. (i), (ii), (iii) പ്രസ്താവനകൾ മാത്രം ശരിയാണ്
Explanation:
- ഇന്ത്യൻ ഭരണഘടനയുടെ 312-ം വകുപ്പു പ്രകാരം രൂപീകരിച്ച ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്), ഇന്ത്യൻ പൊലിസ് സർവീസ് (ഐ.പി.എസ്), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.ടി.എസ്) എന്നിവയാണ് അഖിലേന്ത്യാ സർവീസുകൾ.
- കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ ഉന്നത സിവിൽ ഉദ്യോഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നത് ഈ സർവീസുകളിലെ അംഗങ്ങളാണ്.