Question:

അന്തരീക്ഷ പാളിയായ ട്രോപോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി

  2. ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി

  3. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി

  4. ഭൗമാന്തരീക്ഷ പിണ്ഡത്തിന്റെ 80% വും കാണപ്പെടുന്ന അന്തരീക്ഷ പാളി.

Aഇവയൊന്നുമല്ല

Bരണ്ട് മാത്രം ശരി

Cഎല്ലാം ശരി

Dനാല് മാത്രം ശരി

Answer:

C. എല്ലാം ശരി

Explanation:

ട്രോപ്പോസ്ഫിയർ (Troposhere)

  • അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോസ്ഫിയർ.
  • ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളിയാണ് ഇത്.
  • ഭൗമാന്തരീക്ഷ പിണ്ഡത്തിന്റെ 80% വും ട്രോപോസ്ഫിയറിൽ സ്ഥിതി ചെയ്യുന്നു
  • ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം.
  • ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്.
  • ഭൂമധ്യരേഖാപ്രദേശങ്ങളിൽ ശക്തമായ സംവഹനപ്രവാഹത്താൽ താപം ഉയരങ്ങളിലേക്കു പ്രസരിക്കുന്നതുകൊ ണ്ടാണ് ഈ പ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ വ്യാപ്തി കൂടിയിരിക്കുന്നത്
  • പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്.
  • മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷ പ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്.
  • ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു.
  • ഭൂമിയിലെ എല്ലാ തരത്തിലുമുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്ന ജൈവ മണ്ഡലം ഈ അന്തരീക്ഷ ഭാഗത്താണ്. 

Related Questions:

Acid caused for Kidney stone:

ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:

1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.

2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്

ബാക്ടീരിയ മൂലം സസ്യങ്ങൾക്കുണ്ടാകുന്ന രോഗം ?

മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് ?

മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ് ?