Question:
ഭവാനി നദിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.നീലഗിരി മലനിരകളാണ് ഉത്ഭവസ്ഥാനം.
2.ശിരുവാണിപ്പുഴ, വരഗാർ എന്നിവയാണ് പോഷകനദികൾ.
2.മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി.
4.കാവേരി നദിയാണ് പതന സ്ഥാനം.
A1,2,4
B2,3,4
C1,3,4
D1,2,3,4
Answer:
D. 1,2,3,4
Explanation:
നീലഗിരി മലനിരകളിൽ നിന്ന് ഉൽഭവിച്ച് കേരളത്തിൽ പാലക്കാടിലൂടെ ഒഴുകി കൽകണ്ടിയൂർ എന്ന പ്രദേശത്ത് വെച്ച് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് ഭവാനി. ശിരുവാണിപ്പുഴ,വരഗാർ എന്നിവയാണ് ഭവാനിയുടെ പോഷകനദികൾ. മുക്കാലി തടയണ ഭവാനി നദിക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ഈറോഡിനടുത്ത് വച്ച് ഭവാനി കാവേരി നദിയിൽ പതിക്കുന്നു.