Question:

ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ രൂപപ്പെട്ട ഡയറക്ടറി എന്ന ഭരണസംവിധാനത്തിനെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1790 ൽ നിലവിൽവന്ന ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ  കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു.

2.അംഗങ്ങൾ തമ്മിൽ ഐക്യത്തോടെയും ഒരുമയോടെയും സംയുക്തമായി ഭരിക്കാതെ  തർക്കങ്ങളിലും പിണക്കങ്ങളിലും  മുന്നോട്ടു പോകുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഡയറക്ടറി. 

3.ഡയറക്ടറിയിലെ ഓരോ അംഗങ്ങളും തങ്ങളുടെ സ്വാർത്ഥ താല്പര്യം മുന്നിൽ കണ്ടു കൊണ്ട് മാത്രമായിരുന്നു ഭരിച്ചിരുന്നത്.

4.ഡയറക്ടറിയുടെ ഭരണത്തിന് കീഴിൽ ഫ്രാൻസിൽ സാമ്പത്തിക മാന്ദ്യം വർദ്ധിച്ചു.


A1,2,3

B2,3,4

C1,2,4

D1.3.4

Answer:

B. 2,3,4

Explanation:

1795 ലാണ് ഫ്രാൻസിൽ 'ഡയറക്ടറി' എന്ന ഭരണ സംവിധാനം നിലവിൽ വന്നത്.ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു. ഭരണകാര്യങ്ങളിൽ താൽപര്യമില്ലാതെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പരസ്പരം കലഹിക്കുന്ന അംഗങ്ങളായിരുന്നു ഡയറക്ടറിയിൽ ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ സാമ്പത്തികമായി നിലനിന്നിരുന്ന അടിയന്തരാവസ്ഥയെ തരണംചെയ്യാൻ വേണ്ടിയുള്ള ഒരു നടപടികളും ഡയറക്ടറി എടുത്തിരുന്നില്ല എന്നു മാത്രമല്ല അവർ എടുത്ത പല തീരുമാനങ്ങളും വീണ്ടും ഫ്രാൻസിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി.


Related Questions:

ആരുടെ ഭരണകാലമാണ് ഫ്രഞ്ച് ചരിത്രത്തിൽ ഭീകരവാഴ്ച കാലം എന്നറിയപ്പെടുന്നത് ?

താഴെ കൊടുത്തിരിക്കുന്നവയില്‍ ചരിത്രപരമായി തെറ്റായ പ്രസ്താവന ഏതാണ്‌ ?

undefined

ആധുനിക ഫ്രാൻസിൻ്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?

സ്വാതന്ത്യം, സാഹോദര്യം, സമത്വം എന്നിവ ഏതു വിപ്പുവവുമായി ബന്ധപ്പെട്ടിരിക്കുന്നു?