Question:
ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകളെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്‌താവനകൾ ഏവ?
(i) 6-18 വയസ്സ് പ്രായമുള്ള കുട്ടികളെ സ്കൂളിൽ അയക്കേണ്ടത് എല്ലാ രക്ഷകർത്താക്കളുടെയും കടമയാണ്.
(ii) പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഒഴിവാക്കുക.
(iii) ശാസ്ത്രബോധവും മനുഷ്യത്വവും വളർത്തിയെടുക്കുക.
(iv) ആവശ്യപ്പെടുമ്പോൾ രാജ്യത്തെ സംരക്ഷിക്കുകയും ദേശീയ സേവനങ്ങൾ നൽകുകയും
ചെയ്യുക.
Aii,iii
Bi,iii
Ci,
Div
Answer:
C. i,
Explanation:
മൗലിക കടമകൾ:
- 51A(a) ഭരണഘടനയെ അനുസരിക്കുകയും, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആദർശങ്ങളെയും, സ്ഥാപനങ്ങളെയും, ദേശീയപതാകയെയും, ദേശീയഗാനത്തെയും ആദരിക്കുക.
- 51A(b) ഇന്ത്യൻ സ്വതന്ത്ര സമരത്തിന് പ്രചോദനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക.
- 51A(c) ഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും കാത്തു സൂക്ഷിക്കുക.
- 51A(d) രാഷ്ട്ര സേവനത്തിനും രാജ്യരക്ഷാ പ്രവർത്തനത്തിനും സജ്ജരായി ഇരിക്കുക.
- 51A(e) മതം, ഭാഷ, പ്രദേശം, വിഭാഗം എന്നിവയ്ക്ക് അതീതമായി ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളോട് മാന്യമായി പെരുമാറുകയും അവരുടെ മാന്യതയെ ഹനിക്കുന്ന പ്രവർത്തികൾ ഉപേക്ഷിക്കുകയും ചെയ്യുക.
- 51A(f) ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
- 51A(g) പരിസ്ഥിതി പ്രദേശങ്ങളായ വനങ്ങൾ, തടാകങ്ങൾ, പുഴകൾ, വന്യ ജീവിസങ്കേതങ്ങൾ എന്നിവയെ സംരക്ഷിക്കുകയും ജീവികളോട് അനുകമ്പ പുലർത്തുകയും ചെയ്യുക.
- 51A(h) ശാസ്ത്രീയ വീക്ഷണം, മാനവികത, അന്വേഷണാത്മകത എന്നിവ വികസിപ്പിക്കുക.
- 51A(i) പൊതുസമ്പത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
- 51A(j) എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.
11. 51A(k) 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കുക.