Question:
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവവുമായി ബന്ധപ്പെട്ടത് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.1688 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച മഹത്തായ വിപ്ലവം, രക്തരഹിത വിപ്ലവം അറിയപ്പെടുന്നു.
2. വിപ്ലവ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റുവർട്ട് രാജവംശമാണ്.
3.രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ നിന്ന് പുറത്താക്കപ്പെട്ട രാജാവ് ജെയിംസ് ഒന്നാമൻ ആയിരുന്നു.
3.വിപ്ലവത്തെത്തുടർന്ന് ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് ഒന്നാമനെ റഷ്യയിലേക്കാണ് നാടുകടത്തിയത്
A1,2 മാത്രം.
B2,3,4 മാത്രം.
C1,3 മാത്രം.
D1,2,3,4 ഇവയെല്ലാം.
Answer:
A. 1,2 മാത്രം.
Explanation:
♦ 1688-1689 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നടന്ന ഒരു രക്തരഹിത അട്ടിമറിയായിരുന്നു ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം.
അതിനാൽ തന്നെ രക്തരഹിത വിപ്ലവം എന്നും ഇതിനെ വിളിക്കുന്നു.
♦പാലസ് വിപ്ലവം അഥവാ കൊട്ടാര വിപ്ലവം എന്നും ഇത് അറിയപ്പെടുന്നു.
♦വിപ്ലവകാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റുവർട്ട് രാജവംശമാണ്.
♦രക്ത ഹരിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിലെ കത്തോലിക്കാ രാജാവായിരുന്ന ജെയിംസ് രണ്ടാമനെ പുറത്താക്കുകയും,അദ്ദേഹത്തിൻറെ പ്രൊട്ടസ്റ്റൻറ് മകൾ മേരിയും അവരുടെ ഡച്ച് ഭർത്താവ് വില്യം മൂന്നാമനും അധികാരത്തിൽ വന്നു.
♦വിപ്ലവത്തെത്തുടർന്ന് അധികാര ഭ്രഷ്ടനാക്കാപെട്ട ജെയിംസ് രണ്ടാമനെ ഫ്രാൻസിലേക്കാണ് നാടുകടത്തിയത്.