Question:

'ഒലിവിൻ' എന്ന ധാതുവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മഗ്നീഷ്യം, അയൺ, സിലിക്ക എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ 

2.പ്രധാനമായും ഉൽക്കാശിലകളിൽ കാണപ്പെടുന്ന ഒലിവിനിൻ്റെ നിറം കറുപ്പ് ആണ്.   

3.ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്. 

A1,2

B1,3

C1,2,3

D2,3

Answer:

B. 1,3

Explanation:

  • ഇരുമ്പ്,സിലിക്ക, മഗ്നീഷ്യം എന്നീ മൂലകങ്ങൾ പ്രമുഖ ഘടകങ്ങളായുള്ള ഒരു ശിലാകാരക സിലിക്കേറ്റ് ധാതുസമൂഹമാണ്‌ ഒലിവിൻ.
  • ഒലിവിനിന് പെരിഡോട്ട് എന്നും പ്രശസ്തമായ ഒരു പേരുണ്ട്.
  • കൃഷ്ണ ശിലകളിലാണ് ഒലിവിൻ കാണപ്പെടുന്നത്
  • കാചാഭദ്യുതിയും സമചതുർഭുജാകൃതിയുമുള്ള പരലുകൾക്ക് ഒലീവ് ഹരിതനിറമായതിനാലാണ് ഈ പേർ സിദ്ധിച്ചത്.
  • ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്. 

Related Questions:

ഭൗമശാസ്ത്രജ്ഞൻ കണ്ടെത്തിയ എട്ടാമത്തെ വൻകരയേത് ?

ഏറ്റവും കൂടുതൽ രേഖാംശരേഖകൾ കടന്നു പോകുന്ന വൻകര:

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1) തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവിക്കുന്നു

2) ഒത്തുചേരുന്ന ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ സബ്ഡക്ഷന് വിധേയമാവുന്നു. 

മേൽ പറഞ്ഞവയിൽ ശരിയായത് ഏത്/ഏവ ?

തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?

ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത് ?