Question:
താഴെ തന്നിരിക്കുന്നവയിൽ ട്യുഡർ രാജവംശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1. ഹെൻറി അഞ്ചാമനാണ് ഇംഗ്ലണ്ടിൽ ട്യുഡർ ഭരണത്തിന് തുടക്കം കുറിച്ചത്.
2.1485 മുതൽ 1603 വരെയാണ് ട്യുഡർ രാജവംശത്തിൻ്റെ ഭരണം നിലനിന്നിരുന്നത്.
3.ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാരങ്ങളെ നിയന്ത്രിച്ച് ട്യുഡർ രാജാക്കന്മാർ പാർലമെൻറ്മായി സഹകരിച്ച് ഭരണം നടത്തി.
A1,2
B2,3
C1,3
D1,2,3
Answer:
B. 2,3
Explanation:
♦15-ആം ശതകത്തിന്റെ ഉത്തരാർധത്തിൽ ഇംഗ്ലണ്ടിൽ ഭരണത്തിലെത്തിയ രാജവംശമാണ് ട്യൂഡർ വംശം(Tudor Dynasty). ♦ ഹെൻട്രി ഏഴാമൻ ആണ് ഇംഗ്ലണ്ടിൽ ട്യുഡർ ഭരണത്തിന് തുടക്കം കുറിച്ചത്. ♦1485 മുതൽ 1603 വരെയാണ് ട്യുഡർ രാജവംശത്തിൻ്റെ ഭരണം നിലനിന്നിരുന്നത്. ♦ ട്യൂഡർ രാജാക്കന്മാർ നടപ്പിലാക്കിയ ഭരണരീതി, അധികാരം പൂർണമായും രാജാവിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. ♦പാർലമെൻറ്മായി സഹകരിച്ച് പൗരോഹിത്യ, ഭൂപ്രഭുക്കന്മാരുടെ സ്വാധീനത്തിൽ നിന്ന് ഭരണയന്ത്രം രാജാവിന്റെ പൂർണ നിയന്ത്രണത്തിലാക്കാൻ സാധിച്ചു എന്നതാണ് ഇതിന്റെ സവിശേഷത.