Question:

താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ  

2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ 

3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക

 

A1 മാത്രം

B2 & 3 മാത്രം

C1 & 3 മാത്രം

Dഇവയെല്ലാം

Answer:

B. 2 & 3 മാത്രം

Explanation:

ഝാൻസി റാണി

  • 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു
  • ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി
  • യഥാർത്ഥ നാമം - മണികർണ്ണിക
  •  ഇന്ത്യയുടെ 'ജോൻ ഓഫ് ആർക്ക്' എന്ന പേരിൽ  അറിയപ്പെടുന്നു

  • ഝാൻസി റാണിയെ വധിച്ച ബ്രിട്ടീഷ് പട്ടാള മേധാവി - ഹ്യൂഗ് റോസ് 
  • "വിപ്ലവകാരികളുടെ സമുന്നത നേതാവ്" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് - ഹ്യൂഗ് റോസ് 
  • "സൗന്ദര്യവും,ബുദ്ധിയും,വ്യക്തിത്വവും ഒരുമിച്ചു ചേർന്ന ഒരു സ്ത്രീയായിരുന്നു റാണി ലക്ഷ്മീബായ്, ഒരു പക്ഷേ ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചതും ഹ്യൂഗ് റോസ് തന്നെയായിരുന്നു.

  • കലാപകാലത്ത് ഝാൻസി റാണി സഞ്ചരിച്ച കുതിര - ബാദൽ 
  • ചബേലി എന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവകാരി
  • വധിക്കപ്പെട്ട വർഷം - 1858 ജൂൺ 18
  • ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ 
  • ഗ്വാളിയോറിലെ രണ്ടു കലാലയങ്ങൾക്ക് (മഹാറാണി ലക്ഷ്മീബായി മെഡിക്കൽ കോളേജ്, ലക്ഷ്മീബായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ) റാണിയോടുള്ള ആദരപൂർവ്വം അവരുടെ പേരാണ് ഇട്ടിരിക്കുന്നത്.
  • 1957 ൽ ഝാൻസി കലാപത്തിന്റെ ശതവാർഷിക ആഘോഷവേളയിൽ റാണിയുടെ ചിത്രം പതിപ്പിച്ച രണ്ട് തപാൽ സ്റ്റാമ്പുകൾ ഭാരതസർക്കാർ പുറത്തിറക്കുകയുണ്ടായി.
  • ഭാരതസേനയിലെ സ്ത്രീകളുടെ ഒരു വിഭാഗത്തിന്റെ പേര് ഝാൻസി റാണി റെജിമെന്റ് എന്നാണ്.
  • ഝാൻസി നഗരം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തർപ്രദേശ്

Related Questions:

1857 ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് വിശേഷിപ്പിച്ചതാര് ?

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത് ?

മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര് ?

ഓൾ വൈറ്റ് കമ്മീഷൻ എന്നറിയപ്പെട്ടിരുന്ന കമ്മീഷൻ ഏത് ?

ഇന്ത്യൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട സംഘടനകളും രൂപംകൊണ്ട വർഷവും . 

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - 1885 
  2. മുസ്ലിം ലീഗ് - 1905 
  3. ഗദ്ദർ പാർട്ടി - 1913  
  4. ഹോം റൂൾ ലീഗ് - 1916

ശരിയായ ജോഡികൾ ഏതൊക്കെയാണ് ?