Question:

വാക്സിനുകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

Aവാക്സിനുകൾ എല്ലാം കുത്തിവയ്പ്പിലൂടെ നൽകുന്നവയാണ്.

Bരോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്രിമമായി കഴിവ് നേടികൊടുക്കുന്ന വസ്തുക്കളാണ്.

Cഡോ. എഡ്വേർഡ് ജന്നറാണ് ആധുനിക പ്രതിരോധ കുത്തിവയ്പ്പിന് തുടക്കം കുറിച്ചത്.

Dജനനം മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നൽകുന്ന വാക്സിനുകൾ ഇപ്പോൾ നിലവിലുണ്ട്.

Answer:

A. വാക്സിനുകൾ എല്ലാം കുത്തിവയ്പ്പിലൂടെ നൽകുന്നവയാണ്.

Explanation:

വാക്സിൻ 

  • ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്.
  • രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം.
  • രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ ചെയ്യുന്നത്.
  • രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്രിമമായി കഴിവ് നേടികൊടുക്കുന്ന വസ്തുക്കളാണ്. 
  • ഡോ. എഡ്വേർഡ് ജന്നറാണ് ആധുനിക പ്രതിരോധ കുത്തിവയ്പ്പിന് തുടക്കം കുറിച്ചത്.
  • ജനനം മുതൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നൽകുന്ന വാക്സിനുകൾ ഇപ്പോൾ നിലവിലുണ്ട്.

Related Questions:

'പാപ് സ്മിയർ' പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

രക്തത്തിലെ എച്ച്.ഡി.എൽ കൊളസ്ട്രോൾ എത്ര അളവിൽ കുറയുമ്പോഴാണ് ഹാനികരമാവുന്നത് ?

മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് MMR പ്രതിരോധ കുത്തിവെയ്പ്പിൽ ഉൾപ്പെടാത്തത് ?

ഏതു തരം കൊഴുപ്പിനെയാണ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കുന്നത് ?