Question:

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?

  1. സമാധാനപരമായ സഹവർത്തിത്വം

  2. വംശീയവാദത്തോടുള്ള വിദ്വേഷം

  3. വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ

Aഇവയെല്ലാം

Bഒന്ന് മാത്രം

Cരണ്ടും മൂന്നും

Dരണ്ട് മാത്രം

Answer:

A. ഇവയെല്ലാം

Explanation:

ഇന്ത്യയുടെ വിദേശനയം

  • സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപപ്പെടുത്തിയ വിദേശനയമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വീകരിച്ചത്. 
  • ഇന്ത്യൻ വിദേശനയത്തിൻ്റെ മുഖ്യ ശില്‌പി ജവഹർലാൽ നെഹ്റു ആണ്.

ഇന്ത്യയുടെ വിദേശനയത്തിൻ്റെ പ്രധാനതത്ത്വങ്ങളാണ് ചുവടെ തന്നിട്ടുള്ളത്:

  • സാമ്രാജ്യത്വത്തോടും കൊളോണിയൽ വ്യവസ്ഥയോടുമുള്ള എതിർപ്പ്.
  • വംശീയവാദത്തോടുള്ള വിദ്വേഷം.
  • ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം.
  • സമാധാനപരമായ സഹവർത്തിത്വം.
  • പഞ്ചശീലതത്ത്വങ്ങൾ
  • വിദേശസഹായത്തിൻ്റെ ആവശ്യകതയിലുള്ള ഊന്നൽ.
  • ചേരിചേരായ്‌മ

Related Questions:

ഗാന്ധിജി മരണപ്പെട്ടത് എന്ന് ?

സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനത്തിന് വേണ്ടി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?

ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം ഏത് ?

പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?

ഗോവ, ദാമൻ, ദിയു എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?