Question:

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്

Answer:

A. 1 മാത്രം.

Explanation:

മനുഷ്യന്റെ കർണ്ണത്തിന്‌ ബാഹ്യകർണ്ണം, മദ്ധ്യകർണ്ണം, ആന്തരകർണ്ണം എന്ന് മൂന്നു ഭാഗങ്ങളുണ്ട്. ചെവിയുടെ പുറമേ കാണാവുന്ന ഭാഗമാണ് ബാഹ്യകർണ്ണം. ചെവിയിൽ പതിക്കുന്ന ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന മൂന്ന് അസ്ഥികളുൾപ്പെട്ട ഒരു ചെറിയ അറയെ ആണ്‌ മദ്ധ്യകർണ്ണം എന്നു വിളിക്കുന്നത്. സങ്കീർണ്ണങ്ങളായ നാഡികളും, നാളികളും, സഞ്ചികകളും ചേർന്നുള്ള ഭാഗമാണ് ആന്തരകർണം. ബാഹ്യ കർണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേകതരം സുഡോറിഫറസ് ഗ്രന്ഥികളാണ് (വിയർപ്പ് ഗ്രന്ഥികൾ) സെറുമിനസ് ഗ്രന്ഥികൾ.


Related Questions:

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന അന്തസ്രാവി ഗ്രന്ഥി ഏത്?

ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - ?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം ഏത് ?

താഴെപ്പറയുന്നവയിൽ ഏതിലാണ് ടയലിൻ (Ptyalin) എന്ന രാസാഗ്നി അടങ്ങിയിരിക്കുന്നത് ?