Question:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി.
2.ഹൃദയപേശികളിൽ അടങ്ങിയിരിക്കുന്ന പേസ് മേക്കർ കോശങ്ങളാണ് വിദ്യുത് സിഗ്നലുകൾ ഉല്പാദിപ്പിക്കുന്നത്.
3.ഇ സി ജി യുടെ കണ്ടുപിടിത്തത്തിന് വില്യം ഐന്തോവന് 1924ൽ നൊബേൽ സമ്മാനം ലഭിച്ചു
A1,2
B2,3
C1,3
D1,2,3
Answer:
D. 1,2,3
Explanation:
🔹ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി. അഥവാ ഇലക്ട്രോ കാർഡിയൊഗ്രാഫ്. 🔹ഹൃദയപേശികളിൽ അടങ്ങിയിരിക്കുന്ന പേസ് മേക്കർ കോശങ്ങളാണ് വിദ്യുത് സിഗ്നലുകൾ ഉല്പാദിപ്പിക്കുന്നത്. ഹൃദയത്തിന്റെ മുകൾ ഭാഗത്തുനിന്നും ആരംഭിക്കുന്ന ഈ വിദ്യുത്ത് പ്രവാഹം ഉടൻതന്നെ സമീപ കോശങ്ങളിലേക്കും പടരുന്നു. 🔹ഇതുമുലമാണ് ഹൃദയത്തിന് വികാസവും സങ്കോചവും സംഭവിക്കുന്നത്. 🔹ഹൃദയമിടിപ്പ്മൂലം തൊലിപ്പുറത്ത് സംഭവിക്കുന്ന വൈദ്യുത വിത്യാനങ്ങൾ ഇസിജിയിലെ ഇലക്ട്രോടുകൾ പിടിച്ചെടുത്ത്, വിസ്തരണം ചെയ്തു രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. 🔹1895 ലാണ് വില്യം ഐന്തോവൻ പ്രാവർത്തിക രൂപത്തിലുള്ള ഒരു ഇസിജി കണ്ടെത്തിയത്. 🔹ഇ സി ജി യുടെ കണ്ടുപിടിത്തത്തിന് വില്യം ഐന്തോവന് 1924ൽ നൊബേൽ സമ്മാനം ലഭിച്ചു