Question:

താഴെ പറയുന്ന പ്രസ്താവനകളിൽ മണി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മണി ബിൽ രാഷ്ട്രപതിക്ക് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാം, പക്ഷേ പുനഃപരിശോധനയ്ക്കായി അത് തിരികെ അയക്കാൻ കഴിയില്ല 
  2. നിർണ്ണായക ഘട്ടങ്ങളിൽ  മണി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററിൽ സംയുക്ത സമ്മേളനം കൂടി തീരുമാനങ്ങൾ എടുക്കാൻ കഴിയും 
  3. ലോക്‌സഭാ സ്പീക്കറാണ് ബിൽ മണി ബില്ലാണോ എന്ന് തീരുമാനിക്കുന്നത്
  4. സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒരു ഡെപ്യൂട്ടി സ്പീക്കർക്ക് മണി ബിൽ സാക്ഷ്യപ്പെടുത്താനും കഴിയും

A1 , 2 ശരി

B2 , 3 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 3 , 4 ശരി

Explanation:

മണിബിൽ ഭേദഗതി ചെയ്യാനോ തള്ളിക്കളയാനോ രാജ്യസഭയ്ക്ക് അധികാരമില്ല അത്കൊണ്ട് മണി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററിൽ സംയുക്ത സമ്മേളനത്തിന് സാധ്യതയില്ല


Related Questions:

രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?

മികച്ച പാർലമെന്റേറിയാനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചതാർക് ?

In which year the first Model Public Libraries Act in India was drafted ?

തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി?

മുതാലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് എന്ന് ?