Question:

താഴെ പറയുന്ന പ്രസ്താവനകളിൽ പസഫിക് സമുദ്രവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?   

  1. ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം   
  2. 4280 മീറ്റർ ശരാശരി ആഴമുള്ള പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 11034 മീറ്റർ താഴ്ച്ച ഉണ്ട്   
  3. പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന പനാമ കനാൽ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നു   
  4. അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ റിങ് ഓഫ് ഫയർ എന്ന മേഖല സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്    

A1 , 2 , 3

B2 , 3

C2 , 3 , 4

Dഇവയെല്ലാം ശരി

Answer:

C. 2 , 3 , 4

Explanation:

പസഫിക് സമുദ്രം 🔹 ത്രികോണ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം 🔹 4280 മീറ്റർ ശരാശരി ആഴമുള്ള പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 11034 മീറ്റർ താഴ്ച്ച ഉണ്ട് 🔹 പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന പനാമ കനാൽ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നു 🔹 അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ റിങ് ഓഫ് ഫയർ എന്ന മേഖല സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്


Related Questions:

The equator is :

മോണ്ട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം ഏത് ?

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1) തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവിക്കുന്നു

2) ഒത്തുചേരുന്ന ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ സബ്ഡക്ഷന് വിധേയമാവുന്നു. 

മേൽ പറഞ്ഞവയിൽ ശരിയായത് ഏത്/ഏവ ?

56 വർഷത്തിന് ശേഷം തുറന്ന ഹൽദിബറി - ചിലാഹട്ടി റെയിൽവേ പാത ഇന്ത്യയുടെ ഏത് അയൽ രാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?